Today: 01 Jul 2025 GMT   Tell Your Friend
Advertisements
ഇന്ത്യ ~ ചൈന സംഘര്‍ഷം വളര്‍ത്താന്‍ യൂറോപ്പ് ശ്രമിക്കുന്നു: റഷ്യ
Photo #1 - Europe - Otta Nottathil - russia_accuses_europe_india_china
മോസ്കോ: ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പരിശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് പ്രതികരിച്ചു.

ഏഷ്യ~പസഫിക് മേഖലയെ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിളിക്കുന്നത് ഇന്തോ~പസഫിക് മേഖല എന്നാണ്. അതിലൂടെ പരസ്പര ശത്രുത ഇല്ലാതിരുന്ന രാജ്യങ്ങള്‍ക്കിടയില്‍ പോലും ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് യൂറോപ്പ്. അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടാക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നത്.

ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ശ്രമമാണ് ഇതെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ തന്നെ പറഞ്ഞതായും സെര്‍ഗെയ് ലാവ്റോവ് ചൂണ്ടിക്കാട്ടി.

ഇന്ത്യ~പാക് ചര്‍ച്ചകള്‍ ഉഭയകക്ഷി പ്രകാരമാകണമെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ~പാക് വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രതികരണത്തില്‍ റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാക്കറോവയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ മേഖലയില്‍ ദീര്‍ഘകാല സമാധാനമുണ്ടാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും പരസ്പര പ്രകോപനത്തിലേയ്ക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷ. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ വേണമെന്ന നിലപാടില്‍ റഷ്യ ഉറച്ചു നില്‍ക്കുന്നതായും റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
- dated 17 May 2025


Comments:
Keywords: Europe - Otta Nottathil - russia_accuses_europe_india_china Europe - Otta Nottathil - russia_accuses_europe_india_china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hungary_warns_against_nato_membership_for_ukraine
യുക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മൂന്നാം ലോകയുദ്ധം ഉറപ്പെന്ന് ഹംഗറി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_looks_for_suspected_french_spy_woman_journalist
ചാരവൃത്തി നടത്തിയെന്ന് സംശയം: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയെ കുടുക്കാന്‍ ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_on_russia_us_relation
റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us